ന്യൂഡല്‍ഹി: കാനഡയില്‍ ചെറു വിമാന അപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഗൗതം സന്തോഷ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഗൗതം സന്തോഷിന്റെ മരണം ടൊറോണ്ടോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി കോണ്‍സുലേറ്റ് ജനറല്‍ മലയാളി യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. ജൂലൈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് കാനഡയില്‍ തന്നെ വിമാനാപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെടുന്നത്.
















Discussion about this post