ഇസ്ലാമാബാദ്: റാവല്‍പിണ്ടിയിലെ ചഹാന്‍ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെ, അതിശക്തമായ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒരു പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ട്.
കഴുത്തറ്റം വെള്ളത്തില്‍ നിന്നുകൊണ്ട് പാക് മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അലി മൂസ റാസ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഒരു സുരക്ഷയുമില്ലാതെയാണ് ഇയാള്‍ വെള്ളത്തലിറങ്ങി നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.
A Pakistani reporter is swept away by strong currents during a live broadcast while covering the floods in neck-deep water.#Pakistan #Floods pic.twitter.com/0raCbYaoer
— Al Arabiya English (@AlArabiya_Eng) July 17, 2025
അദ്ദേഹം ഒലിച്ച് പോയതിന് തൊട്ട് മുമ്പ് ചെയ്ത റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. കൈയില്‍ പിടിച്ചിരിക്കുന്ന മൈക്കും അദ്ദേഹത്തിന്റെ തലയും മാത്രമാണ് പുറത്ത് ദൃശ്യമായിട്ടുള്ളത്. ഇതിനിടെ വെള്ളത്തിന്റെ ശക്തി കൂടികയും അലി മൂസയുടെ ബാലന്‍സ് തെറ്റി അദ്ദേഹം ശക്തമായ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.










Discussion about this post