പത്തനംതിട്ട: ഭാര്യാമാതാവിനെ മരുമകൻ അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ അഴുത ഉന്നതിയിലാണ് സംഭവം. 54കാരിയായ ഉഷാമണിയാണ് കൊല്ലപ്പെട്ടത്.
മരുമകൻ സുനിൽ ആണ് ഉഷാമണിയെ തൂമ്പ കൊണ്ട് അടിച്ചു കൊന്നത്. വീടിന് മുന്നിൽ വെച്ച് ഉഷാമണിയുടെ തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്.
സംഭവശേഷം സുനിൽ അവിടെത്തന്നെ നിലയുറപ്പിച്ചു.
വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് അറിയിച്ചു. തുടർന്ന് പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുത്തു.
വീട്ടുവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ കുടുംബവഴക്ക് സ്ഥിരമായിരുന്നു എന്നും നാട്ടുകാർ പറയുന്നു.
















Discussion about this post