മുംബൈ: പ്രമുഖ നടന്‍ ആസിഫ് ഖാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ജനപ്രിയ വെബ് സീരിസുകളായ പഞ്ചായത്ത്, പാതാള്‍ ലോക് എന്നിവയിലൂടെ പ്രശസ്തനാണ് ആസിഫ് ഖാന്‍.
മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലാണ് നടനെ പ്രവശിപ്പിച്ചിരിക്കുന്നത്. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസിഫ് സുഖംപ്രാപിച്ചുവരുന്നതായാണ് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
താന്‍ സുഖം പ്രാപിച്ചുവരികയാണെന്നും സുഹൃത്തുക്കളുടെയും ആരാധകരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നയായും ആസിഫ് ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും നടന്‍ കുറിച്ചു.















Discussion about this post