തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറി. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയില്‍വേ അധികൃതര്‍ ട്രെയിന്‍ എറ്റെടുത്തു. ട്രെയിന്‍ കേരളത്തിലെത്തുന്നത് പിന്നാലെ പരീക്ഷണയോട്ടവുമുണ്ടാകും.
തിരുവനന്തപുരത്ത് നിന്നായിരിക്കും ട്രെയിനിന്റെ പരീക്ഷണയോട്ടം. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍എന്‍ സിങ് ഉള്‍പ്പടെയുള്ളവര്‍ പരീക്ഷണയോട്ടത്തില്‍ ട്രെയിനിലുണ്ടാവും. കോഴിക്കോട് വരെയാകും ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്തുക. ഈ മാസം 22ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത.
16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. ട്രാക്ക് ക്ലിയറന്‍സ് കിട്ടുന്നതിന് അനുസരിച്ച് എഗ്മോര്‍ നാഗര്‍കോവില്‍ വഴി കേരളത്തിലേക്ക് കൊണ്ടുവരും.
ഏപ്രില്‍ 25ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍ തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍ ലഭിക്കുന്ന വിവരം. എന്നാല്‍ സമയക്രമവും സ്റ്റോപ്പുകളും റയില്‍വേ മന്ത്രാലയം അന്തിമമായി നോട്ടിഫൈ ചെയ്യും.
വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട് വഴിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷന് അറിയിച്ചു
Discussion about this post