കൊച്ചി: ബ്രഹ്മപുരം തീപിടിത്ത വിഷയത്തില്‍ പ്രതികരിച്ച് ഇതിനോടകം നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ആഷിഖ് അബു.
താന്‍ ബൈക്കില്‍ കാക്കനാട് പോയിരുന്നെന്നും, എന്നാല്‍ പുകയൊന്നും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംവിധായകന്റെ പ്രതികരണം. സംസ്ഥാന ഗവണ്മെന്റിനെ തകര്‍ക്കാന്‍ വേണ്ടിയാണ് പല ആരോപണങ്ങളുമെന്നും ആഷിഖ് അബു പറഞ്ഞു.
‘ഞാന്‍ ഒരു ദിവസം കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല.’ ‘തൃപ്പൂണിത്തുറയിലുള്ള എന്റെ അളിയന് വിളിച്ചു അവരുടെ കണ്ണ് ഇതുവരെ നീറിയില്ല’, ‘എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ ഗവണ്മെന്റിനെ ഏല്പിക്കുന്നു.’ ‘എല്ലാ ആരോപണങ്ങളും സംസ്ഥാന ഗവണ്മെന്റിനെ തകര്‍ക്കാന്‍ വേണ്ടിയാണ്.’ – എന്നാണ് ആഷിഖ് അബു ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഇട്ടിരിക്കുന്നത്.
Discussion about this post