ദുബായ്: ദുബായിയില്‍ പ്രവാസി മലയാളി യുവാവിനെ നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയാണ് മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിനരികിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടുംചാലില്‍ അബ്ദുല്‍ സലീമിന്റെയും സുഹറയുടെയും മകന് ഫവാസ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്ക്കിന് സമീപത്തെ റോഡരികില്‍ വാഹനത്തിന് അരികെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാത്രി വൈകിയും താമസ സ്ഥലത്ത് ഫവാസ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം ദുബൈ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Discussion about this post