കുടുംബത്തെ പോലെ തന്നെ ആരാധകരെയും ചേർത്ത് നിർത്തി സ്നേഹിക്കുന്ന താരമാണ് നടൻ ചിയാൻ വിക്രം. പുതിയ ചിത്രം കോബ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ താരത്തെ സ്വീകരിക്കാൻ വൻ നിര തന്നെയാണ് ഉണ്ടായിരുന്നത്.
ഇക്കൂട്ടത്തിൽ എത്ര ഫോട്ടോ എടുത്തിട്ടും മതിവരാത്ത ഒരു ആരാധകനെ വേദിയിലേക്ക് വിളിച്ച് ചേർത്തുപിടിച്ച് സെൽഫി എടുത്ത വിക്രത്തിന്റെ നിലപാടിനെ പ്രശംസിക്കുകയാണ് ആരാധകർ. വീഡിയോ വൈറലാവുകയാണ്. കോബ്ര പ്രസ് മീറ്റിനിടെയായിരുന്നു സ്നേഹനിമിഷങ്ങൾ അരങ്ങേറിയത്.”ഇയാൾ എയർപോർട്ട് മുതൽ എന്നെ പിന്തുടരുകയാണ്.
ഓരോ സ്ഥലത്തും വന്ന് പടമെടുക്കും. കാർ നിർത്തുമ്പോഴെല്ലാം അവൻ ഫോട്ടോ എടുക്കും. പടം നല്ലതായി കിട്ടിയോ” സ്നേഹത്തോടു കൂടി വിക്രം ചോദിച്ചു. ”ഇല്ല, സാർ, ചിലത് നല്ല രീതിയിൽ കിട്ടിയില്ല.” എന്ന് ആരാധകൻ മറുപടി നൽകി. എന്നാ വരൂ ഇപ്പോൾ എടുക്കാമെന്നായി വിക്രം.
പിന്നീട് വേദിയിലെത്തിയ പ്രിയ ആരാധകനെ ചേർത്തുപിടിച്ചൊരു വിക്രം സെൽഫി എടുക്കുകയായിരുന്നു. വിക്രത്തിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി. പ്രസ് മീറ്റിനു ശേഷം ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ് ഇൻഫോപാർക് കൊച്ചി ക്യാംപസിൽ നടക്കുന്ന കോബ്ര പ്രമോഷൻ ഇവന്റിൽ താരം പങ്കെടുത്തു.
Discussion about this post