മായം കലരാത്ത ശുദ്ധമായ ഉത്പന്നങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്നന ശബരി സപ്ലൈകോ മസാല-കറി കൂട്ടുകൾ വിപണിയിൽ ഡിമാൻഡ് വർധിക്കുകയാണ്. കലർപ്പില്ലാത്തതും രുചിയിൽ വിട്ടുവീഴ്ച ഇല്ലാത്തതുമായ ഉത്പന്നങ്ങൾ ഉപഭോക്താവിന് ഉറപ്പു വരുത്തുകയാണ് സപ്ലൈകോ.
ആരോഗ്യത്തിന് ഹാനികരമായ പ്രിസർവേറ്റീവ്‌സ് ചേർത്ത കറിക്കൂട്ടുകൾ വിപണിയിൽ സജീവമാകുന്നതിനിടെയാണ്, ശുദ്ധമായ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച് സപ്ലൈകോ ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. ആരോഗ്യ സംരക്ഷണം ഉറപ്പാക്കിയും ഗുണമേന്മയുള്ളതും മായമില്ലാത്തതുമായ കറിക്കൂട്ടുകൾ വിപണിയിൽ ലഭ്യമാക്കിയിരിക്കുകയാണ് സപ്ലൈകോ ശബരി ബ്രാൻഡ്.

ഗുണമേന്മയുള്ള മികച്ച പായ്ക്കിങിൽ വിപണിയിലേക്ക് എത്തിക്കുന്ന സപ്ലൈകോയുടെ മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, കുരുമുളക് പൊടി തുടങ്ങിയവയ്ക്ക് ആവശ്യക്കാർ വർധിക്കുകയാണ്. പാചകത്തെ സ്‌നേഹിക്കുന്നവർ ശബരി ബ്രാൻഡ് കറി കൂട്ടുകൾ മാത്രം തെരഞ്ഞെടുക്കുന്നത് ഈ ഉത്പന്നങ്ങളുടെ ഗുണമേന്മയ്ക്ക് ഉദാഹരണവുമാണ്.

ഗുണമേന്മ ഉറപ്പാക്കി സംഭരിക്കുന്ന മഞ്ഞൾ, മുളക്, മല്ലി, കുരുമുളക് എന്നിവ ഉപയോഗിച്ചാണ് സപ്ലൈകോ ശബരി മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, കുരുമുളക് പൊടി തുടങ്ങിയവ തയ്യാറാക്കുന്നത്.
ഇപ്പോൾ സപ്ലൈകോ ശബരി ഉത്പന്നങ്ങൾ സമീപത്തെ സപ്ലൈകോ ഔട്ലെറ്റുകളിൽ നിന്നും ‘സപ്ലൈ കേരള’ ആപ്പ് വഴി ഓർഡർ ചെയ്യാവുന്നതാണ്. ഹോം ഡെലിവറിയായി ഉത്പന്നങ്ങൾ വീട്ടിലെത്തും. പ്ലേ സ്റ്റോറിൽ നിന്നും ‘സപ്ലൈ കേരള’ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: https://play.google.com/store/apps/details?id=hc.bigsoft.supplyco















Discussion about this post