മുസാഫര്‍നഗര്‍: സഹപ്രവര്‍ത്തകയെ ബലാത്സംഗ ചെയ്തതുമായി ബന്ധപ്പെട്ട് കോണ്‍സ്റ്റബിളിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ബുധാന പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ കേശോ ശര്‍മ്മയ്ക്കെതിരെയാണ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതിന് കേസെടുത്തിരിക്കുന്നത്.
ഇയാള്‍ സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്കി, ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വിവാഹം ചെയ്യാന്‍ യുവതി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ സമ്മതിച്ചില്ല. മാത്രമല്ല സംഭവം പുറത്തു പറരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post