തൃശൂര്‍: എളനാടില്‍ ബൈക്ക് യാത്രക്കാരന് കടന്നല് കുത്തേറ്റ് യുവാവ് മരിച്ചു. തൃക്കണായ നരിക്കുണ്ട് സ്വദേശി ഷാജി ആണ് മരിച്ചത്. ബൈക്കില്‍ പോകുന്നതിനിടെയാണ് കടന്നല് കുത്തേറ്റത്. വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷാജിയെ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്. ശരീരമാസകലം കുത്തേറ്റു, നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
Discussion about this post