മണിമല: മണിമലയാറ്റിലേക്കു ചാടിയ ചങ്ങനാശേരി സ്പെഷല്‍ വില്ലേജ് ഓഫിസര്‍ക്കായി തിരച്ചില്‍ തുടരുന്നു.കങ്ങഴ സ്വദേശി എന്‍. പ്രകാശനാണ് പാലത്തില്‍ നിന്നു ചാടിയത്. ആത്മഹത്യ ചെയ്യാന്‍ ചാടിയതാണെന്നാണ് സംശയം.
പ്രകാശന് ചാടുന്നത് കണ്ട് അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ കോഴിക്കടയിലെ ജീവനക്കാരനായ യാനുഷ് ലുഗന് ആണ് കൂടെ ചാടിയത്.
മണിമല ജംക്ഷനില്‍ എത്തിയ പ്രകാശന് ബാഗ് പാലത്തില്‍ വച്ച് ആറ്റിലേക്ക് എടുത്തു ചാടി. ഇതു കണ്ട യാനുഷും പിന്നാലെ ചാടി. നീന്തി പ്രകാശനെ പിടിച്ചു. തിരികെ കരയിലേക്ക് നീന്തുന്നതിനിടെ പ്രകാശന് യാനുഷിന്റെ കൈ തട്ടി മാറ്റുകയായിരുന്നുവെന്നാണ് യാനുഷ് പറയുന്നത്. തുടര്‍ന്ന് പ്രകാശന് തിരിച്ച് ആറ്റിലേക്ക് നീങ്ങി. പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ വൃത്തിയില്ലാതെ യാനുഷ് തിരിച്ചു കയറുകയായിരുന്നു.
ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്. മഴക്കാലമായതിനാല്‍ മണിമലയാറ്റില്‍ നല്ല വെള്ളമുണ്ട്. ജോയന്റ് കൗണ്‍സില്‍ നേതാവാണ് പ്രകാശന്.
Discussion about this post