തലശ്ശേരി: കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍ ഞായറാഴ്ച രാത്രിയാണ് കണ്ടത്. സംഭവത്തില്‍ പിണറായി പോലീസ് അന്വേഷണം തുടങ്ങി.
സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്, കെകെ രാഗേഷ് എംപി, അഡ്വ. പി ശശി, എല്‍ ഡി എഫ് ധര്‍മടം മണ്ഡലം സെക്രട്ടറി കെ ശശിധരന് , സി ചന്ദ്രന്, സി പ്രകാശന്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആണെന്ന് സിപിഎം ആരോപിച്ചു.
നടപടിയെ ശക്തമായി അപലപിക്കുന്നതായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് പറഞ്ഞു. ദുഷ്ടമനസ്സുകളാണ് ഇത്ര ബുദ്ധിമുട്ടി ഉയരത്തിലുള്ള ഫ്ലക്സ് നശിപ്പിച്ചതെന്ന് ജയരാജന് ആരോപിച്ചു.
Discussion about this post