മലപ്പുറം: കല്‍പ്പകഞ്ചേരിയില്‍ 14കാരിയെ ലഹരി മരുന്നിന് അടിമയാക്കിയ ശേഷം പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കിയ ശേഷം തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ആദ്യം പ്രധാനപ്രതി പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് കുട്ടിക്ക് കഞ്ചാവും ഹാഷിഷ് ഓയിലും ഉള്‍പ്പെടെയുള്ള ലഹരികള്‍ നല്കി അടിമയാക്കുകയായിരുന്നു. ലഹരിക്ക് അടിമപ്പെട്ടതോടെയാണ് കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. പിന്നീട് ഭീഷണിപ്പെടുത്തി സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവെയ്ക്കുകയായിരുന്നു.
പീഡനം സഹിക്ക വയ്യാതെയായപ്പോഴാണ് പെണ്‍കുട്ടി വിവരങ്ങള്‍ വീട്ടില്‍ പറഞ്ഞത്. പ്രതികള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചും പീഡിപ്പിക്കുകയും ലഹരിമരുന്ന് നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തില്‍ പോലീസ് ഏഴ് പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. ബാക്കി അഞ്ച് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post