പുതുവത്സരാഘോഷത്തിലാണ് ജനങ്ങളെങ്കിലും കൊവിഡ് പ്രതിരോധം മറക്കാതെയാണ് ആഘോഷം നടക്കുന്നത്. ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിച്ച് ന്യൂയര്‍ ആഘോഷിക്കാന്‍ ഇറങ്ങിയ യുവാവ് അറസ്റ്റിലായ വാര്‍ത്തയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറുന്നത്. വെറും മാസ്ക് അല്ല, യുവാവ് ധരിച്ചത് ചെന്നായ മാസ്ക് ആണ്.
Police in the Pakistani city of Peshawar arrest a young man on New Year’s eve – for wearing a costume mask to scare people pic.twitter.com/sU9f1NDcAf
— omar r quraishi (@omar_quraishi) January 1, 2021
പാകിസ്താനില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒറ്റനോട്ടത്തില്‍ ആരും ഭയക്കുന്ന ചെന്നായ മുഖംമൂടി ധരിച്ചാണ് ഇയാള്‍ ന്യൂഇയര്‍ ആഘോഷിക്കാന്‍ പുറത്തിറങ്ങിയത്. പെഷാവര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പാകിസ്താന് മാധ്യമപ്രവര്‍ത്തകനായ ഒമര്‍ ആര് ഖുറേഷിയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിത്രസഹിതം വാര്‍ത്ത പങ്കുവെച്ചത്.
പിന്നാലെ ചിത്രം ട്വിറ്ററില്‍ ട്രെന്ഡാവുകയായിരുന്നു. മാസ്ക് ധരിക്കണം എന്ന് പറഞ്ഞപ്പോള്‍ അത് അക്ഷരംപ്രതി അനുസരിച്ച യുവാവാണ് എന്റെ ഹീറോ എന്നാണ് പലരുടെയും പ്രതികരണം.
Discussion about this post