തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കും. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി മാത്രമേ തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്ത സമ്മേളത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമായിരിക്കും പ്രവര്‍ത്തനം. ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ആരാധനാലയങ്ങളിലെ ഉത്സവങ്ങളില്‍ കലാപരിപാടികള്‍ക്കും അനുമതി നല്കി. ഇന്‍ഡോറില്‍ 100 പേര്‍ക്കും, ഔട്ട് ഡോറില്‍ 200 പേര്‍ക്കും അനുമതി നല്‍കും.
നിയന്ത്രണം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പോലീസിനേയും സെക്ടറല്‍ മജിസ്ട്രേറ്റ് മാരെ നിയമിക്കും. നീന്തല്‍ ഉള്‍പ്പെടെ സ്പോര്‍ട്സ് പരിശീലനത്തിനും അനുമതി നല്കി.
Discussion about this post