തമിഴകത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘നെട്രിക്കണ്ണി’ന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നയന്‍താരയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തില്‍ നയന്‍താരയുടെ കഥാപാത്രം അന്ധയാണ്. ഗരത്തില്‍ കുറേയധികം സ്ത്രീകള്‍ കൊലചെയ്യപ്പെടുന്നു. ആ സീരിയല്‍ കില്ലര്‍ ഇപ്പോള്‍ നയന്‍താരയുടെ കഥാപാത്രത്തിന് പിന്നാലെയാണ്. ഇതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് ടീസര്‍ നല്കുന്ന സൂചന.
അജ്മല്‍, മണികണ്ഠന്, ശരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന് വിഘ്നേഷ് ശിവന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്. ‘അവള്’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മിലിന്ദ് റാവു.
Discussion about this post