ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെ വീണ്ടും വിവാഹിതനാകുന്നു. ഹരീഷ് സാൽവെ ലണ്ടൻ കേന്ദ്രമായി പ്രവർക്കുന്ന കലാകാരി കരോലിൻ ബ്രോസാർഡാണ് മുൻ സോളിസിറ്റർ ജനറൽ കൂടിയായ ഹരീഷ് സാൽവെയുടെ വധു. വാർത്താ ഏജൻസിയായ എഎൻഐയാണ് സാൽവെയുടെ വിവാഹവാർത്ത റിപ്പോർട്ട് ചെയ്തത്.
65കാരനായ സാൽവെയുടെ വിവാഹം വരുന്ന ബുധനാഴ്ചയാണ്. ഇക്കഴിഞ്ഞ ജൂണിൽ ഭാര്യ മീനാക്ഷി സാൽവെയുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷമാണ് സാൽവെ പുനർ വിവാഹിതനാകുന്നത്. 38 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇവർ പിരിഞ്ഞത്.
കഴിഞ്ഞ വർഷം ഒരു പരിപാടിക്കിടെയാണ് സാൽവെ ബ്രൊസാർഡിനെ പരിചപ്പെട്ടതാണെന്നാണ് വിവരം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 15 പേർ മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുക്കൂവെന്ന് സാൽവെ അറിയിച്ചിട്ടുണ്ട്. ബ്രൊസാർഡിന് 18വയസ്സായ ഒരു മകളുണ്ട്. ആദ്യ ബന്ധത്തിൽ സാൽവെക്കും രണ്ട് പെൺമക്കളുണ്ട്.
Discussion about this post