തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സംസ്ഥാന വിജിലൻസ് ആസ്ഥാനം കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിടും. കൂടുതൽ പേർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാന വിജിലൻസ് ആസ്ഥാനത്ത് കൊവിഡ് ബാധ തുടരുകയാണ്. ഇന്ന് മൂന്നുപേർക്കാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
രണ്ടുദിവസത്തേക്ക് വിജിലൻസ് ആസ്ഥാനം അടച്ചിടാനാണ് ആലോചിക്കുന്നത്. ഇതിനു ശേഷം തുടർന്ന് അടച്ചിടണോ എന്ന കാര്യം തീരുമാനിക്കും.
Discussion about this post