ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവാര്‍ഡിന്റെ സന്തോഷത്തിലാണ് പ്രേക്ഷക പ്രിയങ്കരി ശ്രുതി രാമചന്ദ്രന്‍. ഫേസ്ബക്കിലൂടെ നന്ദി അറിയിച്ച് താരം രംഗത്തെത്തി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 50-ാമത് സംസ്ഥാന ഫിലിം അവാര്‍ഡുകളില്‍ മികച്ച ഡബ്ബിങ്ങിനുള്ള വനിതാ വിഭാഗത്തിലെ അവാര്‍ഡാണ് ശ്രുതിക്ക് ലഭിച്ചത്.
രഞ്ജിത്ത് ശങ്കര്‍ സംവിധായകനായ കമല എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. ജീവിതത്തിലുടനീളം സംഭവിച്ചതില്‍ ഏറ്റവും അപ്രതീക്ഷിതമായ കാര്യമായിരുന്നു ഈ അവാര്‍ഡെന്ന് ശ്രുതി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തന്നില്‍ വിശ്വാസമര്‍പ്പിച്ച രഞ്ജിത്തിന് നന്ദി അറിയിക്കുന്നുവെന്നും ശ്രുതി കുറിക്കുന്നു. ‘എന്റെ ജീവിതത്തിലുടനീളം സംഭവിച്ചതില്‍ വച്ച് ഏറ്റവും അപ്രതീക്ഷിതമായ കാര്യമാണിത്. രഞ്ജിത്ത് ശങ്കര്‍ വിശ്വസിച്ചതിന് നന്ദി. ജൂറിക്ക് നന്ദി. നിങ്ങള്‍ നല്‍കിയ അപാരമായ സ്‌നേഹത്തിന് എല്ലാവര്‍ക്കും നന്ദി..നന്ദി’ശ്രുതി കുറിച്ചു.
This is the most unexpected thing that has ever happened in all my life!Thank you for having faith Ranjith…
Shruti Ramachandran यांनी वर पोस्ट केले मंगळवार, १३ ऑक्टोबर, २०२०










Discussion about this post