സോഷ്യല്‍ മീഡിയിയില്‍ സ്ത്രീകള്‍ക്കെതിരായ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെയും പ്രചാരണങ്ങള്‍ക്കെതിരെയും തുടക്കം കുറിച്ച ഷോ ദെം ഹൗ ഇറ്റ്സ് ഡണ്‍ ക്യാംപയിന് പിന്തുണയുമായി നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍. ഫേസ്ബുക്കില്‍ ഹാഷ് ടാഗോടുകൂടിയാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.
പിന്നാലെ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാരില്ലെന്ന് പരിഹസിക്കുന്നവര്‍ക്കുള്ള മറുപടി കൂടി റിമ നല്‍കുന്നുണ്ട്. ‘അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല. ഞങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളികള്‍ മാത്രമേയുള്ളു. അതും ഞങ്ങള്‍ക്ക് ഒരാളെ വേണമെന്ന് തോന്നുമ്പോള്‍’- എന്നായിരുന്നു റിമയുടെ പ്രതികരണം.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ യുട്യൂബര്‍ വിജയ് പി നായര്‍ സംഭവത്തിന് ശേഷം ഫെമിനിസം എന്ന ആശയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഫെമിനിസത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്ത് എത്തിയത്. ശേഷമാണ് ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കാന്‍മാരില്ലെന്ന പരിഹാസം ഉയര്‍ന്നത്.
Yeah, we feminist don’t have “husbands”. We have partners. Which we choose on our own. If and when we feel the need for one. #showthemhowitsdone
Rima Kallingal यांनी वर पोस्ट केले सोमवार, २८ सप्टेंबर, २०२०















Discussion about this post