ന്യൂഡല്‍ഹി: രക്തസാക്ഷിപ്പട്ടികയില്‍നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ പ്രധാനമന്ത്രിക്കു നിവേദനം നല്കി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവുതിരുത്തണമെന്നും രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാന്‍ ചരിത്രം തിരുത്തരുതെന്നും എംപിമാര്‍ പറഞ്ഞു.
മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപടണമെന്നും എംപി മാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ്, നവാസ് കനി എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടു. കോളനിവിരുദ്ധ സമരങ്ങളിലെ ജ്വലിക്കുന്ന ഓര്‍മയാണ് മലബാര്‍ സമരം. കുഞ്ഞഹമ്മദ് ഹാജിയെ കൂടാതെ ആലി മുസ്ല്യാര്‍, പുന്നപ്രവയലാര്‍ സമരനായകര്‍, വാഗണ്‍ ട്രാജഡിയില്‍ കൊല്ലപ്പെട്ടവര്‍ തുടങ്ങിയ സ്വാതന്ത്രസമരപ്പോരാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത നടപടി പുനഃപരിശോധിക്കണമെന്നും
എംപിമാര്‍ ആവശ്യപ്പെട്ടു.
Discussion about this post