കൊവിഡ് വൈറസിനെ ആരും നിസാരമായി കാണരുതെന്ന് നടന്‍ അഭിഷേക് ബച്ചന്‍.പുറത്തേക്ക് പോവുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ താരം അഭ്യര്‍ത്ഥിച്ചു.
‘വൈറസിനെ നിസാരമായി എടുക്കരുത്. എപ്പോഴാണോ നിങ്ങള്‍ പുറത്തുപോകുന്നത്, ആരുടെയെങ്കിലും ഒപ്പമുണ്ടാകുന്നത് അപ്പോഴക്കെ മാസ്‌ക് ധരിക്കുക. അത് പ്രധാനപ്പെട്ടതാണ്’ എന്നാണ് അഭിഷേക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ പറയുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.
ഒരു മാസം മുമ്പ് അഭിഷേകിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് പത്തിനാണ് രോഗമുക്തി നേടി അഭിഷേക് ബച്ചന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. അമിതാഭ് ബച്ചനും ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
😷 wear your mask, please 🙏🏽
Don’t take this virus lightly.— Abhishek Bachchan (@juniorbachchan) September 11, 2020
















Discussion about this post