റാഞ്ചി: ജാര്‍ഖണ്ഡില്‍ മറ്റൊരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൃഷിമന്ത്രി ബാദല്‍ പത്രലേഖിനാണ് രോഗം സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. നേരത്തേ ആരോഗ്യമന്ത്രി ബന്നാ ഗുപ്തയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ക്യാബിനറ്റ് മീറ്റിംഗില്‍ കൃഷിമന്ത്രി ബാദല്‍ പത്രലേഖിന് സമീപമായിരുന്നു ബന്ന ഗുപ്ത ഇരുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും എംപിയുമായ ഷിബു സോറനും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പിതാവിനും മാതാവിനും കൊവിഡ് പോസിറ്റീവ് ആയ വിവരം മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് ട്വീറ്ററിലൂടെ അറിയിച്ചത്. ഇരുവരും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ തുടരുന്നതായാണ് അദ്ദേഹം അറിയിച്ചത്.
ആരോഗ്യമന്ത്രി ബന്നാ ഗുപ്തയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹേമന്ദ് സോറനും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച വീണ്ടും അദ്ദേഹം പരിശോധനയ്ക്ക് വിധേയമാകുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Jharkhand Agriculture Minister Badal Patralekh says, he has tested positive for #COVID19 pic.twitter.com/edh95W48jA
— ANI (@ANI) August 23, 2020
Discussion about this post