ബോളിവുഡിനെയും ആരാധകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയാണ് സുശാന്ത് സിങ്ങ് രാജ്പുത് തന്റെ ജീവിതത്തോട് വിടപറഞ്ഞത്. ഇന്നും താരത്തിന്റെ വേര്‍പാട് വരുത്തിയ വേദനകള്‍ ചെറുതല്ല. ഇപ്പോള്‍ താരത്തിനോടുള്ള ആദര സൂചകമായി റോഡിന് താരത്തിന്റെ പേര് നല്‍കിയിരിക്കുകയാണ് ജന്മനാട്.
ബിഹാറിലെ പര്‍ണിയയിലുള്ള നാട്ടുകാരാണ് സുശാന്തിന്റെ പേര് റോഡിന് നല്‍കിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മധുബനിയില്‍ നിന്ന് മാതാ ചൗക്ക് വരെ പോകുന്ന റോഡിന് സുശാന്ത് സിങ്ങ് രാജ്പുത് റോഡ് എന്നും ഫോര്‍ഡ് കമ്പനി കവലയ്ക്ക് സുശാന്ത് സിങ്ങ് രാജ്പുത് ചൗക്ക് എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ 14 നാണ് മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തുന്നത്. വിഷാദ രോഗത്തിന് അടിമയായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
The HOMETOWN PURNEA of Sushant Singh Rajput❤#SushantInOurHeartsForever @PurneaTimes @Bihar_se_hai
In his MEMORY😍 pic.twitter.com/ouuzGqt3JN— Khushali Priya (@PriyaKhushali) July 9, 2020














Discussion about this post