ദിസ്പുര്‍: ചരിത്ര നിമിഷത്തിന്റെ നിറവില്‍ ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ ഏറ്റവും നീളം കൂടിയ റോഡ് കം റെയില്‍ ബ്രിഡ്ജ് ആയ ബൊഗിബീല്‍ പാലത്തിലൂടെ ആദ്യത്തെ ചരക്ക് തീവണ്ടി സര്‍വീസ് നടത്തി. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ട്രെയിനിന്റെ ആദ്യ യാത്രയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ച് ഇതൊരു ചരിത്ര ദിവസമാണെന്നു പറഞ്ഞാണ് പിയൂഷ് ഗോയല്‍ ട്രെയിന്‍ യാത്രയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ബ്രഹ്മപുത്ര നദിക്ക് കുറുകെ, അസാം- അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 4.94 കിലോമീറ്റര്‍ നീളമുണ്ട്. തെക്ക് ദിബ്രുഗറും വടക്ക് ദെഹാംജിയേയും തമ്മിലാണ് ബോഗിബീല്‍ പാലം ബന്ധിപ്പിക്കുന്നത്. ഇതോടെ അരുണാചല്‍ പ്രദേശിലെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലേക്കുള്ള ഗതാഗതവും സുഗമമായി.
രണ്ടു തട്ടുകളിലായി നിര്‍മിച്ചിരിക്കുന്ന പാലത്തിന് മുകളിലൂടെ മൂന്ന് വരികളിലായി റോഡ് ഗതാഗതവും താഴെ റെയില്‍ ഗതാഗതത്തിനുള്ള ഇരട്ടവരി പാളങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാലം ഗതാഗതത്തിനു വേണ്ടി തുറന്നു കൊടുത്തത്.
Historic Day for Railways: In a milestone event, the 1st freight train ran on Bogibeel Bridge, India's longest road-cum-rail bridge with a phenomenal stretch of 4.94 kilometres, connecting Assam with Arunachal Pradesh & opening the doors to enhanced connectivity in the North-East pic.twitter.com/bH97RODDSf
— Piyush Goyal (@PiyushGoyal) 2 December 2018
Discussion about this post