ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കാശ്മീരിലെ പൂഞ്ചില്‍ പാകിസ്താന് ഷെല്ല് ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെയാണ് പാകിസ്താന് ആക്രമണം നടത്തിയത്. പ്രകോപനമൊന്നും കൂടാതെ പാകിസ്താന് സൈന്യം നിയന്ത്രണരേഖയ്ക്കിപ്പുറത്തേക്ക് വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയുമാണ് ചെയ്തത്.
അതേസമയം പാകിസ്താന്റെ ആക്രമണത്തിനെതിരെ ഇന്ത്യന്‍ സേന ശക്തമായി പ്രത്യാക്രമണം നടത്തിയതായി സൈനിക വക്താവ് അറിയിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഷെല്ലാക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ട്.
Pakistan violates ceasefire in #Balakote sector of Poonch District in #JammuAndKashmir pic.twitter.com/JMWra0pdqN
— DD News (@DDNewslive) May 26, 2020