തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിലും നിയന്ത്രണങ്ങള്‍ വരുന്നതോടെ പൊതുഗതാഗതം കൂടി പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബസ് ടിക്കറ്റ് നിരക്ക് വര്ധിപ്പിച്ചേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നിരക്ക് വര്‍ധന എന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. നിയന്ത്രണകാലത്തേക്ക് മാത്രമാകും നിരക്ക് വര്‍ധിപ്പിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരമാവധി 25 പേര്‍ക്കേ ബസ്സില്‍ യാത്ര അനുവദിക്കൂ. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരുന്ന കാലത്തേക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക.
Discussion about this post