സോഷ്യല്‍ മീഡിയയില്‍ നിരവധി വിഷയങ്ങളില്‍ ഇടപ്പെടല്‍ നടത്തിയ നടനാണ് ഹരീഷ് പേരടി. സാമൂഹ്യ വിഷയത്തിലും തന്റെതായ നിലപാട് താരം വ്യക്തമാക്കാറുണ്ട്. ഇപ്പോള്‍ മക്കള്‍ ഒരുക്കിയ സര്‍പ്രൈസ് വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടന്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മക്കള്‍ കിടിലന്‍ സര്‍പ്രൈസ് ഒരുക്കിയത്.
മക്കള്‍ ഒരുക്കി വെച്ച കേക്ക് മുറിച്ചാണ് ഹരീഷും ഭാര്യയും 26 ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതിന്റെ വീഡിയോയും നടന്‍ പങ്കുവെച്ചിട്ടുണ്ട്.
തൊടുപുഴയില്‍നിന്ന് ‘മട്ടി’ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് രാത്രി 11 മണിക്കാണ് വീട്ടിലെത്തിയത്…മക്കള്‍ വിഷ്ണവും വൈദിയും ഡിസംബര്‍2 ന്റെ 12 മണിക്കായി കാത്തിരിക്കുകയായിരുന്നു…
ഡിസംബര്‍ 3 ന്റെ പ്രഭാതത്തിന് വിരുന്നൊരുക്കാന്‍ …എണ്ണിയാല്‍ തിരാത്ത ജന്‍മാന്തരങ്ങളിലെ ഇഷ്ട പ്രാണേശ്വരിയോടൊപ്പം 26 വര്‍ഷങ്ങള്‍. വിഡിയോ പങ്കുവച്ച് പേരടി കുറിച്ചു.
തൊടുപുഴയിൽനിന്ന് മട്ടി എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് രാത്രി 11 മണിക്കാണ് വീട്ടിലെത്തിയത്…മക്കൾ വിഷ്ണവും വൈദിയും ഡിസംബർ2 ന്റെ 12 മണിക്കായി കാത്തിരിക്കുകയായിരുന്നു…ഡിസംബർ 3 ന്റെ പ്രഭാതത്തിന് വിരുന്നൊരുക്കാൻ …എണ്ണിയാൽ തിരാത്ത ജൻമാന്തരങ്ങളിലെ ഇഷ്ട പ്രാണേശ്വരിയോടൊപ്പം 26 വർഷങ്ങൾ ….
Posted by Hareesh Peradi on Monday, December 2, 2019















Discussion about this post