സുല്‍ത്താന്‍ ബത്തേരി: വയനാട് ജനവാസ മേഖലയില്‍ കടുവയിറങ്ങി. വയനാട് ചീരാല്‍ പണിക്കര്‍ പടിയിലാണ് കടുവയിറങ്ങിയത്. പ്രദേശവാസിയുടെ നായയെ കടുവ കൊന്നു തിന്നു. പ്രദേശത്തെ കൃഷിയിടത്തില്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് വിശദമാക്കി.
കടുവയിറങ്ങിയ ചീരാല്‍ പണിക്കര്പടി മേഖലയില്‍ നാട്ടുകാരും പോലീസും വനംവകുപ്പും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.
വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി നേരത്തെ നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു. വനം-വന്യജീവി വകുപ്പ് ക്യാമറ സ്ഥാപിച്ച് തയ്യാറാക്കി കണക്ക് പ്രകാരമാണ് കണ്ടെത്തല്‍.
Discussion about this post