കാസര്‍ഗോഡ്; മഞ്ചേശ്വരത്ത് യുഡിഎഫും ബിജെപിയും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. സംസ്ഥാനത്ത് ഇനി പാലാ പ്രതിഭാസം ആവര്‍ത്തിക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരത്ത് വന്‍ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കും. യുഡിഎഫ് ട്രെന്‍ഡായി വളര്‍ന്നു കഴിഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ചിത്രത്തിലില്ലെന്നും ഇടതു സ്ഥാനാര്‍ഥിക്ക് മഞ്ചേശ്വരത്ത് കെട്ടി വച്ച കാശ് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ബിജെപിയെ ജയിപ്പിക്കാനാണ് ഇപ്പോള്‍ സിപിഎം ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
Discussion about this post