മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളില്‍ ഉണ്ടായ തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ട് വയസും നാല് വയസുമുള്ള കുട്ടികള്‍ക്കും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പൊന്നാനിയിലാണ് രണ്ടു വയസായ കുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മഞ്ചേരിയില്‍ നഴ്സറി വിദ്യാര്‍ത്ഥിയായ കുഞ്ഞിന് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post