പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തിയ ഒടിയന്‍. ചിത്രത്തിന് വന്‍ പ്രതികരണം തന്നെയാണ് ലഭിച്ചത്. ഇപ്പോള്‍ ഒടിയന്റെ വിജയത്തില്‍ നന്ദി പറച്ചിലുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പളനിയില്‍ എത്തിയിരിക്കുകയാണ്.

മുരുകന് വേണ്ടി കാവടി എടുത്താണ് അദ്ദേഹം നന്ദി പ്രകടനം അറിയിച്ചത്. സംഭവം അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ നിര്‍മ്മിച്ചത് ആശിര്‍വാദ് സിനിമാസ് ആണ്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചിത്രത്തിന്റെ വിജയാഘോഷവും സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹം പളനിയില്‍ എത്തിയത്. ഒടിയന്‍ ചിത്രത്തിന്റെ വിജയത്തിന് നന്ദി എന്നു പറഞ്ഞുകൊണ്ടാണ് കാവടിയേന്തി നില്‍ക്കുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
Thanks giving to Lord Muruka for the success of Odiyan. @Mohanlal pic.twitter.com/d2zCUIeiZN
— shrikumar menon (@VA_Shrikumar) September 24, 2019















Discussion about this post