ന്യൂഡല്‍ഹി: ചണ്ഡീഗഡ്- കൊച്ചുവേളി എക്സ്പ്രസില്‍ തീപിടിത്തം. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് തീപിടുത്തമുണ്ടായത്. എക്സ്പ്രസിന്റെ പിന്നിലുളള പവര്‍ കാറിലാണ് തീപിടിച്ചത്.
തീപിടുത്തം ഉണ്ടായതോടെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനില്‍ നിന്ന് മാറ്റി. പ്ലാറ്റ്ഫോം നമ്പര്‍ എട്ടില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. തീ അണയ്ക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post