ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. ശ്വസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായിരുന്നെങ്കിലും വീണ്ടും ഗുരുതരമാവുകയായിരുന്നു.
വെന്റിലേറ്ററിന്റെ സമാഹയത്തോടെയാണ് ഇപ്പോള്‍ ജീവന് നില നിര്‍ത്തുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ എയിംസില്‍ ജയ്റ്റ്ലിയെ സന്ദര്‍ശിച്ചു
Discussion about this post