ദോഹ: മഴയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഖത്തറില്‍ ഇസ്ലാം മതവിശ്വാസികളോട് ഖത്തര്‍ അമീര്‍. മഴ പെയ്യാന്‍ വേണ്ടിയുള്ള നമസ്കാരത്തിന് ഖത്തര്‍ അമീര്‍ ആഹ്വാനം ചെയ്തു. ഖത്തറില്‍ കാര്യമായ മഴ ലഭിക്കാത്ത സാഹചര്യത്തിലാണ് മഴയ്ക്കുവേണ്ടി പ്രാര്‍ത്ഥന.
ഖത്തറിലെ മുഴുവന്‍ പള്ളികളിലും നവംബര്‍ അഞ്ച് വ്യാഴാഴ്ച മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടക്കുമെന്നും അമീര്‍ അറിയിച്ചു. കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകൂട്ടലനുസരിച്ച് കഴിഞ്ഞ മാസം 16 ന് തന്നെ ഖത്തറില്‍ ഈ വര്‍ഷത്തെ മഴക്കാലം ആരംഭിക്കേണ്ടതായിരുന്നു.
എന്നാല്‍ ഏതാനും ചില മേഖലകളില്‍ ചെറിയ തോതില്‍ പെയ്തതൊഴിച്ചാല്‍ കാര്യമായ മഴ ഇതുവരെ രാജ്യത്ത് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജ്യത്തെ മുഴുവന്‍ ഇസ്ലാം മതവിശ്വാസികളോടും മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരത്തിന് ഖത്തര്‍ അമീര്‍ ആഹ്വാനം ചെയ്തത്.
വരുന്ന അഞ്ചാം തീയതി, വ്യാഴാഴ്ച രാവിലെ ആറ് മണിക്ക് രാജ്യത്തെ വിവിധ പള്ളികളില്‍ മഴക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുണ്ടാകുമെന്നും ഖത്തര്‍ അമീര്‍ അറിയിച്ചു. അല്‍ വജ്ബ പ്രാര്‍ത്ഥനാ നഗരിയില്‍ നടക്കുന്ന നമസ്കാരത്തില്‍ പങ്കെടുത്ത് അമീറും പ്രാര്‍ത്ഥനയുടെ ഭാഗമാകും.
Discussion about this post