കൊച്ചി: ജോസ് കെ മാണി എന്‍ഡിഎയില്‍ ചേരാനുള്ള നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് പിജെ ജോസഫ്. രണ്ടില ചിഹ്നം ലഭിക്കാന്‍ സഹായിച്ചത് ബിജെപിയാണെന്നും ജോസഫ് പറഞ്ഞു. യുഡിഎഫ് വിട്ട ജോസ് പക്ഷം ഇടതു മുന്നണിയിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് പിജെ ജോസഫിന്റെ പുതിയ ആരോപണം. കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിക്കവേയായിരുന്നു പിജെ ജോസഫിന്റെ ആരോപണം.
അതേസമയം ഈ ആരോപണത്തില്‍ ജോസ് കെ മാണി പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും എന്നാണ് ജോസ് കെ മാണി ആവര്‍ത്തിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്നതാകും പ്രഖ്യാപനമെന്നും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം ജോസ് പറഞ്ഞു
അതിനിടെ പിജെ ജോസഫിന്റെ ആരോപണത്തിന് ശക്തി കൂട്ടുന്ന പ്രതികരണവുമായി കെ സുരേന്ദ്രന് രംഗത്ത് വന്നു. ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും ഇരുകൂട്ടര്‍ക്കും ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ കഴിയില്ലന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു.
Discussion about this post