തൃശ്ശൂര്‍: സ്ത്രീ സമൂഹത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിജയന് പി നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള സ്ത്രീകള്‍ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി നടന് ഹരീഷ് പേരടി.
ഇതൊരു തുടക്കം മാത്രമാണെന്നും നിയമത്തെ നിയമത്തിന്റെ വഴിക്ക് തന്നെ സ്വാഗതം ചെയ്യുതുകൊണ്ട് നിങ്ങളടിച്ച അടി എല്ലാ ആണ്‍കോയ്മകളുടെയും കരണകുറ്റിക്കുളള അടിയാണെന്നുമാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. നിങ്ങളികൊടുത്തത് ആണ്‍കോയ്മ സമൂഹത്തിനുള്ള ഷോക്ക് ട്രീറ്റ്മെന്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഭാഗ്യേച്ചി ഇതൊരു തുടക്കം മാത്രം.നിയമത്തെ നിയമത്തിന്റെ വഴിക്ക് തന്നെ സ്വാഗതം ചെയ്യുതുകൊണ്ട് നിങ്ങളടിച്ച അടി ഏല്ലാ ആണ്‍കോയ്മകളുടെയും കരണകുറ്റിക്കുളള അടിയാണ്.വീടുകളിലും രാഷ്ട്രിയപാര്ട്ടികളിലും മതങ്ങള്‍ക്കുള്ളിലും സംഘടനകള്‍ക്കുള്ളിലും സൈബറിടങ്ങളിലും പ്രമാദമായ ചില കേസുകളില്‍ പോലും എല്ലാം ഇനിയും ഈ അടി ആവര്‍ത്തിക്കേണ്ടതുണ്ട്.നിങ്ങളികൊടുത്തത് ആണ്‍കോയ്മ സമൂഹത്തിനുള്ള ഷോക്ക് ട്രീറ്റ്മെന്റാണ്.അഭിവാദ്യങ്ങള്‍.
Discussion about this post