ആലപ്പുഴ; ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ലോട്ടറി വില്പ്പനക്കാരന് മുങ്ങിമരിച്ചു. കുമാരപുരം എരിക്കാവ് പൊത്തപ്പള്ളി മോനിഷാ ഭവനത്തില്‍ രാധാകൃഷ്ണന് ആണ് മരിച്ചത്. അമ്പത്തിയാറ് വയസ്സായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഇന്നലെ വൈകിട്ട് നാലരയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രാധാകൃഷ്ണനെ കാണാതാവുകയായിരുന്നു. നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും രാധാകൃഷ്ണനെ കണ്ടെത്താനായില്ല. തുടര്‍ന്ന്
ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ രാധാകൃഷ്ണനെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post