ന്യൂഡല്‍ഹി: മലയാളത്തില്‍ ഓണാശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നത്. കഠിനാധ്വാനികളായ നമ്മുടെ കര്‍ഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവമെന്നും മോഡി കുറിച്ചു.
‘എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു. ഓണം സൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്. കഠിനാധ്വാനികളായ നമ്മുടെ കര്‍ഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം. ഈ ഓണക്കാലത്ത് എല്ലാവര്ക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു’ എന്നാണ് മോഡി ട്വിറ്ററില്‍ കുറിച്ചത്.
ഓണത്തെ കുറിച്ച് വിശദീകരിക്കുന്ന മന് കി ബാത്തിന്റെ ശബ്ദത്തോടൊപ്പമുള്ള ഒരു വീഡിയോയും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. ഓണം സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്. കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം. ഈ ഓണക്കാലത്ത് എല്ലാവർക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു.
— Narendra Modi (@narendramodi) August 31, 2020
Discussion about this post