‘ഈ ഓണക്കാലത്ത് എല്ലാവര്‍ക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു’; മലയാളത്തില്‍ ഓണാശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: മലയാളത്തില്‍ ഓണാശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നത്. കഠിനാധ്വാനികളായ നമ്മുടെ കര്‍ഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവമെന്നും മോഡി കുറിച്ചു.

‘എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു. ഓണം സൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്. കഠിനാധ്വാനികളായ നമ്മുടെ കര്‍ഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം. ഈ ഓണക്കാലത്ത് എല്ലാവര്‍ക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു’ എന്നാണ് മോഡി ട്വിറ്ററില്‍ കുറിച്ചത്.

ഓണത്തെ കുറിച്ച് വിശദീകരിക്കുന്ന മന്‍ കി ബാത്തിന്റെ ശബ്ദത്തോടൊപ്പമുള്ള ഒരു വീഡിയോയും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

Exit mobile version