തിരുവനന്തപുരം: മൊബൈല്‍ മോഷണത്തിന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാളെ സമീപത്തെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കരിമഠം സ്വദേശി അന്‍സാരി ആണ് തൂങ്ങി മരിച്ചത്.
പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. വൈകീട്ട് അഞ്ചുമണിക്ക് സ്റ്റേഷനിലെത്തിച്ച ഇയാള്‍ സമീപത്തെ ശുചിമുറിയില്‍ കയറി ഉടുത്തിരുന്ന മുണ്ടഴിച്ച് കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയ്ത. മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാമ്. മേല്‍നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ഫോര്‍ട്ട് പോലീസ് അറിയിച്ചു.
Discussion about this post