BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, July 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇത്രയും വര്‍ഷത്തിനിടയില്‍ ഇതുപോലൊരു ലാന്‍ഡിംഗ് കണ്ടിട്ടില്ല, മനസ്സ് മരവിച്ചു പകച്ച് നിന്ന നിമിഷങ്ങള്‍… ആ നിമിഷം മിന്നിമറഞ്ഞത് മംഗലാപുരം അപകടം; കരിപ്പൂര്‍ വിമാനാപകടം നേരില്‍ കണ്ട അനുഭവം പങ്കുവെച്ച് ജീവനക്കാരി, കുറിപ്പ്

Soumya by Soumya
August 10, 2020
in Kerala News
0
ഇത്രയും വര്‍ഷത്തിനിടയില്‍ ഇതുപോലൊരു ലാന്‍ഡിംഗ് കണ്ടിട്ടില്ല, മനസ്സ് മരവിച്ചു പകച്ച് നിന്ന നിമിഷങ്ങള്‍… ആ നിമിഷം മിന്നിമറഞ്ഞത് മംഗലാപുരം അപകടം; കരിപ്പൂര്‍ വിമാനാപകടം നേരില്‍ കണ്ട അനുഭവം പങ്കുവെച്ച് ജീവനക്കാരി, കുറിപ്പ്
13.7k
SHARES
36.4k
VIEWS
Share on FacebookShare on Whatsapp

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അപകടത്തില്‍ നിന്നും കേരളം ഇതുവരെ മുക്തി നേടിയിട്ടില്ല. ഇപ്പോള്‍ അപകടം നേരില്‍ കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജീവനക്കാരി സിനി സിനില്‍. ഫേസ്ബുക്കിലൂടെയാണ് സിനി തന്റെ അനുഭവം പങ്കുവെച്ചത്. ഇത്രയും വര്‍ഷത്തിനിടയില്‍ ഇതുപോലൊരു ലാന്‍ഡിംഗ് കണ്ടിട്ടില്ലെന്ന് സിനി കുറിക്കുന്നു. മനസ്സ് മരവിച്ചു പകച്ച് നിന്ന നിമിഷങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആ നിമിഷം മിന്നിമറഞ്ഞത് മംഗലാപുരം അപകടമാണെന്നും സിനി കുറിക്കുന്നു.

READ ALSO

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്,  അധ്യാപകന് സസ്‌പെന്‍ഷന്‍

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്, അധ്യാപകന് സസ്‌പെന്‍ഷന്‍

July 29, 2025
2
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

July 29, 2025
3

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വൈകീട്ട് 7 മണിക്ക് പോവേണ്ട ഡെൽഹി ഫ്ലൈറ്റിന്റെ BMA ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഞാൻ പുറത്തെക്ക് തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. കാരണം അത്രയും ശക്തമായി മഴ പെയ്ത് കൊണ്ടിരിക്കുകയായിരുന്നു. കൂടെ നല്ല കാറ്റും… Counter close ചെയ്ത് കഴിഞ്ഞപ്പോൾ bag എല്ലാം Tally ആക്കി Print എടുത്തു കൊണ്ടിരിക്കുമ്പോൾ ആണ് flydubai Counter തുടങ്ങി എന്ന് പറയുന്നത്. അതിന്റെ BMA കൂടെ നോക്കാൻ രാജീവ് സാർ പറഞ്ഞപോൾ ചാർജ് തീരാറായ Phone ചാർജിലിട്ട് നോക്കുമ്പോൾ അപ്പോൾ ഇറങ്ങേണ്ട 1X 1344 dubai flight ചെയ്യാൻ റെഡിയായി PPE ഒക്കെ ഇട്ട് സുമേഷും baggage Section നോക്കാൻ പ്രതിഭയും റൺവേയിലേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ഇരുപത് മിനിറ്റോളം land ചെയ്യാനാവാതെ flight മുകളിൽ ഉണ്ടായിരുന്നു. എന്റെ പുറകെ പ്രതിഭയും വന്നു. ഞങ്ങൾ റാമ്പിലേക്ക് നോക്കി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് express വന്നിറങ്ങുന്നത് കണ്ടത്. flight ഇറങ്ങുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് എന്തോ പന്തികേട് തോന്നി., കാരണം ഇത്രേം വർഷത്തിനിടയിൽ ഇത്‌പോലൊരു landing കണ്ടിട്ടില്ല. ഞങ്ങൾ പരസ്പരം അത് പറയുന്നതിനിടക്ക് പ്രതിഭ മുന്നോട്ട് ഓടി നോക്കുന്നത് കണ്ടു…എന്താണെന്നറിയില്ല മനസിൽ ഭയം നിറഞ്ഞു. അപ്പോഴേക്കും സുമേഷ് PpE ഓടെ ഓടി വന്നിരുന്നു. അവനാണ് ആ flight ചെയ്യേണ്ടത്. അരുൺ സാറും ഓടി വരുന്നുണ്ടായിരുന്നു. കൂടാതെ express coordinator, staff, loaders എന്നിങ്ങനെ 8-10 പേര് ഓടി വന്നു.. പിന്നൊന്നും നോക്കിയില്ല ഞങ്ങൾ എല്ലാവരും ആ മഴയിൽ ഓടി fire force ഓഫീസിൽ ചെന്നു. കാരണം അവർക്ക് പെട്ടെന്ന് information കിട്ടുമല്ലോ ..അതിനിടക്ക് ഒരു fire engine runway ൽ കൂടെ പാഞ്ഞ് പോകുന്നതും തിരികെ വന്ന് പോക്കറ്റ് റോഡിൽ കയറി പോകുന്നതും കണ്ടു. fire ലെ staff ATC യിൽ നിന്ന് ഒരു വിവരവും കിട്ടുന്നില്ല എന്ന് പറയുന്നുണ്ടായിരുന്നു. മഴ അപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു CISF Staff നെയും കൊണ്ട് ഒരു വണ്ടി Speedil പോകുന്നത് കണ്ടു. ഒരു fire staff ഓടി വന്ന് അവരുടെ Safty equipment ധരിക്കുന്നതിനിടയിൽ പറഞ്ഞ വാക്കുകൾ കേട്ട് ഒരു നിമിഷം സ്തംഭിച്ചു പിന്നെ പ്രതിഭയെ കെട്ടിപ്പിടിച്ചു കരയാനെ കഴിഞ്ഞുള്ളു.
” ഫ്ലൈററ് താഴേക്ക് പോയി”
ഈ വാക്കുകൾ കേൾക്കുന്നത് വരെ flight ന് എന്തോ പറ്റിയിട്ടുണ്ടെന്ന് മനസിലായെങ്കിലും അത് ചിലപ്പോൾ റൺവെയിൽ നിന്ന് ചെറുതായി തെന്നിയതോ മറ്റോ ആവാനാണ് സാധ്യത എന്നും മനസിനെ പറഞ്ഞ് സ്വയം സമാധാനിച്ചിരുന്നു. പക്ഷേ ഈ വാക്കുകൾ എല്ലാ പ്രതീക്ഷകളെയും അവസാനിപ്പിക്കുന്നതായിരുന്നു. മനസ്സ് മരവിച്ചു പകച്ച് നിന്ന നിമിഷങ്ങൾ … മനസിലൂടെ മംഗലാപുരം അപകടം മിന്നിമറയുന്നുണ്ടായിരുന്നു. ഫ്ലൈറ്റ് താഴേക്ക് പോയാൽ പിന്നെ നോക്കെണ്ടെന്ന് എല്ലാവർക്കും അറിയാം. കാരണം മാംഗ്ലൂർ പോലെ ഇതുമൊരു Table Top എയർപോർട്ട് ആണല്ലോ .. താഴേക്ക് പോയാൽ പിന്നെ flight അഗ്നിഗോളമാകുമെന്ന് ഉറപ്പാണ്..അതാണല്ലോ മംഗലാപുരം അപകടം നമുക്ക് കാണിച്ച് തന്നത്…
വിറങ്ങലിച്ച് നിൽക്കുന്ന ഞങ്ങൾക്ക് മുന്നിലേക്ക് അതോററിയുടെ രണ്ട് വണ്ടി കൾ വന്ന് നിന്നു. ഓടി അതിൽ കയറുമ്പോൾ കൊറോണയോ Social distancing ഒന്നും മനസിൽ പോലും ഇല്ലായിരുന്നു. ഞങ്ങൾ എല്ലാവരെയും കയറ്റി രണ്ട് കി.മീ ഓടി അവിടെ എത്തുമ്പോൾ കണ്ട കാഴ്ച്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. രണ്ട് കഷ്ണങ്ങളായി കിടക്കുന്ന flight. Nose ഉം Tail ഉം ഒഴിച്ച് നടുഭാഗം ഇല്ലെന്ന് തന്നെ പറയാം. കുറച്ച് CISF കുറച്ച് fire & അതോറിറ്റി Staff ഒഴിച് ബാക്കി എല്ലാം നല്ലവരായ നാട്ടുകാർ. അവർ കിട്ടുന്ന വണ്ടിയിൽ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് വിടുന്നു. അതിൽ ഓട്ടോ പോലും ഉണ്ട്. പ്രകൃതിയിലെങ്ങും fuel ന്റെ രൂക്ഷ ഗന്ധം .. ആമ്പുലൻസുകൾ എത്തിക്കൊണ്ടിരിക്കുന്നു. Structure കുറവായ കാരണം കുറെ പേരെ നിലത്ത് കിടത്തിയിരുന്നു. മരവിച്ച് നിന്ന ഞങ്ങളോട് നാട്ടുകാരിലൊരാൾ നിലത്ത് ഇരുത്തിയ സ്ത്രീകളെ നോക്കാൻ പറഞ്ഞു. അവരുടെ അടുത്ത് പോയി ഒന്നുമില്ല പേടിക്കണ്ട എന്ന് ആശ്വസിപ്പിക്കുമ്പോഴും എന്റെ മോള് എന്റെ ഭർത്താവ് എന്ന് ആ ചേച്ചി പറഞ്ഞ് കൊണ്ടിരുന്നു. എന്റെ മോൾ അതിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പറയുന്ന വേറൊരു ചേച്ചി … മനസിൽ നിന്നു മായില്ല ഓരോ രംഗങ്ങളും…
പൈലറ്റിനെ പുറത്തെടുക്കണമെങ്കിൽ കോക്പിറ്റ് പൊട്ടിക്കണം, uniform കണ്ടത് കൊണ്ടാവണo രക്ഷപ്രവർത്തകർ ഞങ്ങളുടെ അടുത്ത് വന്ന് കട്ടർ കൊടുക്കാൻ പറയുന്നു.. fire staff ന്റെ അടുത്ത് ഓടി ഇത് പറഞ്ഞു. അതിനിടയിൽ fuel ലീക്കേജ് ഉണ്ട് എന്നും എല്ലാവരും ഫോൺ off ചെയ്യാനും അറിയിപ്പ്. കനത്ത മഴ… ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന അരുൺ സാർ ഫ്ലൈറ്റിന്റെ ഉള്ളിലേക്ക് കയറി പലരെയും രക്ഷിക്കുന്നുണ്ടായിരുന്നു…. അപ്പോഴേക്കും കേരള ഫയർഫോഴ്സ്, Police, Collector എല്ലാവരും എത്തിയിരുന്നു….
എയർപോർട്ടിലെ ജീവനക്കാർ എത്തുന്ന മുന്നെ കൊറോണയെ പോലും ഓർക്കാതെ രക്ഷാപ്രവർത്തനം തുടങ്ങിയ കൊണ്ടോട്ടിയിലെ നാട്ടുകാരെ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല….ഇത് വിദേശത്ത് നിന്ന് വരുന്ന ഫ്ലൈറ്റ് ആണ് എന്നും കുറച്ച്പേര് എങ്കിലുംകോവിഡ് – 19 പോസിറ്റീവ് ആകുമെന്നും അറിഞ്ഞിട്ടും മടിച്ചു നിൽക്കാതെ രക്ഷാപ്രവർത്തനം ചെയ്യുന്നവർ ,പിന്നെ fuel ലീക്ക് ആണെന്നും ചെറിയൊരു Spark ഉണ്ടായാൽ എല്ലാം പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ടെന്നും അറിഞ്ഞിട്ടും രക്ഷാപ്രവർത്തനം നടത്തി എല്ലാവരെയും പുറത്ത് എത്തിച്ചവരാണ് CISF ഉം നാട്ടുകാരും… വലിയൊരു ദുരന്തത്തിനു സാക്ഷിയാവേണ്ടി വന്ന , കണ്ണും മനസും മരവിച്ച് നിന്നു പോയ നിമിഷങ്ങൾ.. 2010 മെയ് 22 ന് പത്ത് വർഷങ്ങൾക്കിപ്പുറം ആഗസ്റ്റ് 7 ന് ഒരു കറുത്ത ദിനം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. വീണ്ടും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത കരിദിനങ്ങൾ…
മരണസംഖ്യ ഇത്രത്തോളമെങ്കിലും കുറഞ്ഞത് Captain ന്റെ മികവുകൊണ്ട് തന്നെയാണ്…വിമാനം ഒരു അഗ്നിഗോളമാകാതെ കാത്ത് സ്വയം മരണത്തിലേക്ക് നടന്നുകയറിയ ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ സർ , അഖിലേഷ് സർ … ഞങ്ങൾ ഓരോരുത്തരുടെയും മനസ്സിൽ എന്നും നിങ്ങൾ മായാതെ ഒരു നോവായി നിൽക്കും ….പ്രണാമം🙏

– സിനി സനിൽ

Tags: Sini SanilSini Sanil fb post

Related Posts

No Content Available
Load More
Next Post
മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സ്വർണ്ണക്കടത്ത്: സ്വപ്‌നയുടേയും സന്ദീപിന്റേയും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്

സ്വപ്‌ന സുരേഷിനും സന്ദീപ് നായർക്കും ജാമ്യമില്ല; കേസിൽ യുഎപിഎ നിലനിൽക്കുമെന്നും കോടതി

മലപ്പുറം കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍; ചുമതലകള്‍ 24 മണിക്കൂറും ക്വാറന്റൈനില്‍ ഇരുന്നും വഹിക്കുമെന്നും കളക്ടര്‍

മലപ്പുറം കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍; ചുമതലകള്‍ 24 മണിക്കൂറും ക്വാറന്റൈനില്‍ ഇരുന്നും വഹിക്കുമെന്നും കളക്ടര്‍

Discussion about this post

RECOMMENDED NEWS

ബസില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ടു, തലശ്ശേരിയില്‍ ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം

ബസില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ടു, തലശ്ശേരിയില്‍ ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം

10 hours ago
6
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

കന്യാസ്ത്രീകളുടെ അറസ്റ്റ്: നീതി ലഭിക്കുന്നത് വരെ അവർക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖർ

4 hours ago
4
വയനാട്ടിൽ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

വയനാട്ടിൽ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

23 hours ago
4
വീണ്ടും ജീവനെടുത്ത് കാട്ടാന, ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

വീണ്ടും ജീവനെടുത്ത് കാട്ടാന, ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

6 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version