തൃശ്ശൂർ: തമിഴ്നാട് അവിനാശിയിൽ വെച്ചുണ്ടായ ബസ് അപകടത്തിൽ മരിച്ച യുവാവിന്റെ ഭാര്യയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റിലപ്പിള്ളി പഴയ മിനി ടാക്കീസിന് സമീപം കുറുങ്ങാട്ട് വളപ്പിൽ പരേതനായ ഹനീഷിന്റെ ഭാര്യ ശ്രീപാർവതി (24) യെയാണ് തൃശ്ശൂരിലെ വീട്ടിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 4.30നാണ് മരിച്ചനിലിൽ യുവതിയെ കണ്ടെത്തുന്നത്.
ഫെബ്രുവരി 20ന് അവിനാശിയിൽ കെഎസ്ആർടിസി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഭർത്താവ് ഹനീഷ് മരിച്ചത്. ചെന്ത്രാപ്പിന്നി കണ്ണനാംകുളം കളരിക്കൽ സുരേഷിന്റെയും ബിനിയുടെയും മകളാണ് ശ്രീപാർവതി.
സഹോദരങ്ങൾ: ശിവഗംഗ, പാർത്ഥസാരഥി. ബുധനാഴ്ച മൃതദേഹ പരിശോധന നടക്കും. പേരാമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. (ശ്രദ്ധിക്കുക: മാനസികസമ്മർദ്ദങ്ങളുള്ളവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post