ന്യൂഡല്‍ഹി: തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും താന്‍ അസുഖബാധിതനാണെന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും അമിത് ഷാ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി കേന്ദ്ര മന്ത്രിസഭയിലെ ഒരു പ്രബലന്‍ അത്യാസന്ന നിലയിലാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനിടയില്‍ അമിത് ഷാ എവിടെയെന്ന ചോദ്യവുമായി ചില പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.
രാജ്യമാകെ കൊവിഡ് വ്യാപന ഭീതിയില്‍ നില്ക്കുമ്പോള് കേന്ദ്ര അഭ്യന്തരമന്ത്രിയായ അമിത് ഷാ നിശബ്ദത പാലിക്കുന്നത് സമൂഹമാധ്യമങ്ങളിളും വാര്‍ത്താമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടയിലാണ് അസുഖ ബാധിതനാണെന്ന റിപ്പോര്‍ട്ട് എത്തിയത്. ഇതാണ് തള്ളി രംഗത്തെത്തിയത്.
Discussion about this post