തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാനായി ജനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് കേരള പോലീസ്. നിയന്ത്രണം ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ പോലീസ് ഡ്രോണും ഉപയോഗിച്ച് വരികയാണ്.
ജനം കൂട്ടംകൂടുന്നതും വാഹനങ്ങളുടെ നീക്കവും മനസിലാക്കാന്‍ ഡ്രോണില്‍ നിന്നുളള ദൃശ്യങ്ങള്‍ പോലീസിന് ഏറെ സഹായകമായിരിക്കുകയാണ്. കേരള പോലീസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. സംസ്ഥാനത്തെ തീരദേശങ്ങളുടെ നിരീക്ഷണത്തിനും ഡ്രോണ്‍ ഉപയോഗിച്ചുവരുന്നു.
കേരള പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ വിവിധ ഡ്രോണ്‍ അസോസിയേഷനുകളുമായി ചേര്‍ന്നാണ് നിരീക്ഷണം നടത്തുന്നത്. 300 ല്‍ പരം ഡ്രോണുകളാണ് ഇതിനായി പോലീസ് ഉപയോഗിച്ചു വരുന്നത്. ഫേസ്ബുക്ക് പേജില്‍ കുറിപ്പിനൊപ്പം ഒരു വീഡിയോയും കേരള പോലീസ് പങ്കുവെച്ചിട്ടുണ്ട്.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിയന്ത്രണങ്ങള്‍ മറികടന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനാണ് കഴിഞ്ഞ ഏതാനും ദിവസമായി പോലീസ് ഡ്രോണ്‍ ഉപയോഗിച്ചുവരുന്നത്. ജനം കൂട്ടംകൂടുന്നതും വാഹനങ്ങളുടെ നീക്കവും മനസിലാക്കാന്‍ ഡ്രോണില്‍ നിന്നുളള ദൃശ്യങ്ങള്‍ പോലീസിന് ഏറെ സഹായകമായി. സംസ്ഥാനത്തെ തീരദേശങ്ങളുടെ നിരീക്ഷണത്തിനും ഡ്രോണ്‍ ഉപയോഗിച്ചുവരുന്നു.
കേരള പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ വിവിധ ഡ്രോണ്‍ അസോസിയേഷനുകളുമായി ചേര്‍ന്നാണ് നിരീക്ഷണം നടത്തുന്നത്. 300 ല്‍ പരം ഡ്രോണുകളാണ് ഇതിനായി പോലീസ് ഉപയോഗിച്ചു വരുന്നത്.
Discussion about this post