ആള്‍വാര്‍: രാജ്യത്ത് അതിശൈത്യം കനക്കുന്നു. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത തണുപ്പാണ് രേഖപ്പെടുത്തുന്നത്. രാജസ്ഥാനില്‍ കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആള്‍വാറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഡോഗേരയില്‍ ജയ്പുര്‍-ഡല്‍ഹി ദേശീയപാതയിലാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. കേടുപാട് സംഭവിച്ച വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തു.
Discussion about this post