തൃശ്ശൂര്‍: തൃശ്ശൂരില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. സൂചനാ ബോര്‍ഡില്ലാത്ത ഹമ്പില്‍ കയറിയായിരുന്നു അപകടം. കല്ലൂര്‍ പാലയ്ക്കാപ്പറമ്പ് കണിയാമാക്കല്‍ ദിലീഷിന്റെ ഭാര്യ കാവ്യ (26) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ തൃക്കൂരിലായിരുന്നു അപകടം. ഗവഎല്‍പി സ്കൂളിന് സമീപത്തെ സീബ്രാ ലൈന്‍ മാഞ്ഞുപോയ ഹമ്പില്‍ കയറിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാവ്യ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭര്‍ത്താവ് ദിലീഷിനും രണ്ട് വയസുകാരിയായ മകള്‍ അവനിക്കും നിസാര പരിക്കേറ്റു. അവനിയുടെ രണ്ടാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. മകളെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. തൃശ്ശൂര്‍ ഐവിഷന്‍ കണ്ണാശുപത്രിയിലെ നഴ്സാണ് മരണപ്പെട്ട കാവ്യ.
Discussion about this post