നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന സണ്ണി വെയ്ന്‍ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’ ക്ക് ആശംസകളറിയിച്ച് ഗായകനും നടനുമായ വിനീത് ശ്രീനിവാസന്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
’96’ എന്ന തമിഴ് ചിത്രത്തിലൂടെ ജനഹൃദയം കീഴടക്കിയ ഗൗരി കിഷനാണ് സണ്ണി വെയ്ന്റെ നായികയായി എത്തുന്നത്. ഗൗരിയുടെ മലയാള സിനിമയിലേക്കുള്ള ചുവടുവെയ്പ്പുക്കൂടിയാണ് അനുഗ്രഹീതന്‍ ആന്റണി. സണ്ണി വെയ്ന്‍ ടൈറ്റില്‍ റോളിലെത്തുന്ന ഈ ചിത്രം എട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് സംവിധാനം ചെയ്യുന്നത്.
ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. നവീന്‍ ടി മണിലാലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം ഷിജിത്താണ് നിര്‍മ്മിക്കുന്നത്. ശെല്വകുമാര് എസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സംഗീതം അരുണ്‍ മുരളീധരന്. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത് ശംഭു വിജയകുമാറാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഹൈ ക്വാളിറ്റി ഇമേജിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനാണ് റിലീസ് ചെയ്തത്. ചിത്രം ഉടന്‍ തീയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post