കാലിഫോര്‍ണിയ; കാലിഫോര്‍ണിയയില്‍ മോഷ്ടാക്കള്‍ തട്ടിയെടുത്ത് ഓടിയത് നിറയെ പാമ്പുകളുള്ള ബാഗ്. തന്റെ പാമ്പിനെ തിരിച്ച് നല്കണുമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ബാഗ് ഉടമ. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലുണ്ടായ വിചിത്രമായ മോഷണത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്.
കാലിഫോര്‍ണിയയിലെ ബ്രയന്‍ ഗണ്ടി എന്നയാളുടെ ബാഗാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇയാള്‍ പാമ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്നയാളാണ്. എന്നാല്‍ ഇതൊന്നും അറിയാതെയാണ് ടൗണില്‍ നിന്നും മോഷ്ടാക്കള്‍ ബാഗ് തട്ടിയെടുത്ത് ഓടിയത്.
മോഷണം പോയ ബാഗില്‍ 5 പാമ്പുകള്‍ ഉണ്ടെന്ന് ബ്രയന്‍ പറഞ്ഞു. പാമ്പുകളെ കുറിച്ച് ഗവേഷണം നടത്തുകയും അവയെ വേണ്ടവര്‍ക്ക് വില്‍ക്കുകയുമൊക്കെ ചെയ്യുന്ന ആളാണ് ബ്രയന്‍.
ഇയാള്‍ ലൈബ്രറിയില്‍ പോയതിന് ശേഷം തന്റെ കയ്യിലുള്ള പാമ്പുകളെ പൊതിഞ്ഞുകെട്ടി കാര്‍ പാര്‍ക്ക് ചെയ്തിടത്ത് എത്തിയതായിരുന്നു. ഇവിടെ എത്തിയ ഒരു സംഘം ഇയാളെ വിരട്ടി ബാഗ് തട്ടിയെടുത്തു.
സംഭവം ബ്രയന്‍ തന്നെയാണ് പുറത്ത് അറിയിച്ചത്. മോഷ്ടാക്കള്‍ ബാഗ് തുറക്കുമ്പോള്‍ ഉണ്ടാവുന്ന പ്രതികരണം എന്തായിരിക്കും എന്ന ചിന്തയിലാണ് ബ്രയന്‍ ഇപ്പോള്‍. ബാഗിലുള്ള പാമ്പുകള്‍ വിഷമുള്ളതല്ലെന്നും ഉപദ്രവിക്കില്ലെന്നും ബ്രയന്‍ വീഡിയോയിലൂടെ പറഞ്ഞു. മാത്രമല്ല അവയെ തിരിച്ച് എത്തിക്കാനും ബ്രയന്‍ ആവശ്യപ്പെട്ടു.
Discussion about this post